ജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന് മുഖ്യമന്ത്രി

Update: 2025-01-15 12:08 GMT

തിരുവനന്തപുരം: മലയോര മേഖലയിലെ ജനങ്ങളിലും കര്‍ഷകരിലും ആശങ്ക സൃഷ്ടിച്ച വനംനിയമ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ചര്‍ച്ചയിലുള്ള നിയമഭേദഗതി തുടങ്ങിയത് 2013ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വകുപ്പുകളില്‍ നിക്ഷിപ്തമാകുന്ന അധികാരം ദുര്‍വിനിയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുകയാണ്. കര്‍ഷകരുടെയും പ്രത്യേകിച്ച് മലയോര മേഖലയിലുള്ളവരുടെയും ന്യായമായ താത്പര്യങ്ങള്‍ക്കുമെതിരെ ഒരുനിയമവും ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല.

ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ് എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മനുഷ്യരുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിലൂടെ പ്രകൃതിയുടെ വിശാലമായ സംരക്ഷണത്തിനും പര്യാപ്തമായ സൂക്ഷ്മതലത്തിലും സമഗ്രതലത്തിലും കൈക്കൊള്ളണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനസംരക്ഷ നിയമത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമികളായ വന്യജീവികളെ കൊല്ലാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള നിയമമാണ് 1972ലെ കേന്ദ്ര നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News