ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി; കോട്ടയം ജില്ലയില്‍ ആകെ 68 വാര്‍ഡുകള്‍ നിയന്ത്രിതമേഖല

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തിലും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുകയോ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടുകയോ ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

Update: 2020-08-27 03:34 GMT

കോട്ടയം: കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ആറ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി - 9, ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് - 2, 3, തലപ്പലം - 2, പൂഞ്ഞാര്‍ തെക്കേക്കര - 8, കുമരകം - 15 എന്നീ തദേശ സ്വയം ഭരണസ്ഥാപന വാര്‍ഡുകളെയാണ് കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.

കോട്ടയം മുനിസിപ്പാലിറ്റി - 29, 47, ഏറ്റുമാനൂര്‍ - 18, 34 പാമ്പാടി ഗ്രാമപ്പഞ്ചായത്ത് - 12, കുറിച്ചി - 12, പനച്ചിക്കാട്-18, ചെമ്പ്- 4, തീക്കോയി - 13 എന്നിവയെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 68 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തിലും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുകയോ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടുകയോ ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള വാര്‍ഡുകളില്‍ പോലീസ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ചിട്ടുള്ള മേഖലയില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. ഈ മേഖലയ്ക്കു പുറത്ത് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ രണ്ടു മണിക്കുശേഷം ഒമ്പതുവരെ പാഴ്‌സല്‍ സര്‍വീസ് അനുവദിക്കും.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കൊവിഡ് റിപോര്‍ട്ട് ചെയ്യപ്പെട്ട കോട്ടയം മുനിസിപ്പാലിറ്റിയിലെ 14ാം വാര്‍ഡ് ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ ക്രിട്ടക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിനു പുറത്ത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ്. രണ്ടുമണിക്കുശേഷം ഒമ്പതുവരെ ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് നടത്താം.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ഏറ്റുമാനൂര്‍ - 4, 12, 14, 27 ,

2.കോട്ടയം- 9, 14, 19, 27, 28, 43, 44, 48, 35

3. ഈരാറ്റുപേട്ട - 2, 9, 10,11, 12, 25, 27

4. വൈക്കം - 14

ഗ്രാമപ്പഞ്ചായത്തുകള്‍

5.ഉദയനാപുരം- 9, 3

6.മാടപ്പള്ളി- 11

7.അതിരമ്പുഴ-9, 10, 12, 21

8.വിജയപുരം- 5, 16

9.ആര്‍പ്പൂക്കര-1, 13

10.പാമ്പാടി - 17

11.കാഞ്ഞിരപ്പള്ളി - 10,11,13

12.വെള്ളൂര്‍-14

13.ചെമ്പ്- 1, 2, 5, 6, 7, 9

14.മുണ്ടക്കയം -6, 8, 3,7,13, 18

15.പാറത്തോട്-16

16.മുളക്കുളം-3

17.മീനടം-6

18. കുമരകം - 7,15

19. നെടുംകുന്നം - 6

20. രാമപുരം - 7, 8

21.ഉഴവൂര്‍ - 12

22.അയര്‍ക്കുന്നം - 7

23.കിടങ്ങൂര്‍ - 2,15

24. വെച്ചൂര്‍ - 13

25. കങ്ങഴ - 4

26. കൂരോപ്പട - 12

27. പൂഞ്ഞാര്‍ തെക്കേക്കര - 8

28. ചിറക്കടവ് - 2, 3

29. തലപ്പലം - 2 

Tags:    

Similar News