ടി പി സെന്‍കുമാര്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദി: എസ്എന്‍ഡിപി നേതാക്കള്‍
ശ്രീനാരയണ ഗുരുദേവന്റെ ദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദിയും മതദ്വേഷപ്രചാരകനുമായ ടി പി സെന്‍കുമാറിന് അര്‍ഹതയില്ലെന്ന് മലപ്പുറം ജില്ലയിലെ എസ്എന്‍ഡിപി യൂനിയന്‍ നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം: ജാതിഭേദവും മതദ്വേഷവുമില്ലാതെയാണ് സമൂഹം മുന്നോട്ടു പോകേണ്ടതെന്ന് പഠിപ്പിച്ച ശ്രീനാരയണ ഗുരുദേവന്റെ ദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദിയും മതദ്വേഷപ്രചാരകനുമായ ടി പി സെന്‍കുമാറിന് അര്‍ഹതയില്ലെന്ന് മലപ്പുറം ജില്ലയിലെ എസ്എന്‍ഡിപി യൂനിയന്‍ നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിനും, ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ടി പി സെന്‍കുമാര്‍ മാപ്പുപറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മലബാറിലുള്ള എസ്എന്‍ഡിപി ശാഖകള്‍ വ്യാജമാണെന്ന് പറഞ്ഞ ടി പി സെന്‍കുമാര്‍ ഒരു പ്രദേശത്തേയും സംഘടനയേയും സമുദായത്തേയും ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ചെയ്തത്. സുദീര്‍ഘമായ പോലിസ് സര്‍വീസ് അവകാശപ്പെടുന്ന ടി പി സെന്‍കുമാര്‍ എസ്എന്‍ഡിപി ശാഖയില്‍ രണ്ടു വര്‍ഷം മുമ്പു മാത്രമാണ് അംഗത്വമെടുത്തത് എന്ന് സമ്മതിക്കുന്നുണ്ട്. ആയതിനാല്‍ തന്നെ യോഗം നിയമാവലിയെക്കുറിച്ചും സംഘടനാ സംവിധാനത്തെക്കുറിച്ചും അറിയണമെന്നില്ല. മറ്റെന്തോ ലക്ഷ്യം വെച്ച് സംഘടനക്ക് എതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന ടി പി സെന്‍കുമാര്‍ സംഘടനാ പ്രവര്‍ത്തനവും സമുദായ സേവനവും നടത്തി സംഘടനയെക്കുറിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്.
യോഗത്തിനെതിരെ പലരും വിവിധ കോടതികളില്‍ കേസ് നടത്തി പരാജയപ്പെട്ടിരിക്കുന്ന അവസരത്തില്‍ അവര്‍ക്ക് കിട്ടിയ പുതിയ ഇരയാണ് ടി പി സെന്‍കുമാറെന്ന് വ്യക്തമാണ്. കേരള ഹൈക്കോടതിയുടെ നേതൃത്വത്തില്‍ നിയമപ്രകാരം നടത്തപ്പെടുന്ന യോഗം തെരഞ്ഞടുപ്പിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്ന ടി പി സെന്‍കുമാര്‍ ഒരു ശാഖാ യോഗത്തിലെങ്കിലും മത്സരിക്കുവാന്‍ തയ്യാറുണ്ടോ എന്നും നേതാക്കള്‍ ചോദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ യോഗം അസി. സെക്രട്ടറി അഡ്വ. എം രാജന്‍, മലപ്പുറം യൂനിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍, സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി, നിലമ്പൂര്‍ യൂനിയന്‍ പ്രസിഡന്റ് വി പി സുബ്രഹ്മണ്യന്‍, വൈസ് പ്രസിഡന്റ് അഡ്വ. പി. കെ. സോമന്‍, തിരൂര്‍ യൂനിയന്‍ സെക്രട്ടറി പൂതേരി ശിവാനന്ദന്‍, പൊന്നാനി യൂനിയന്‍ സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍, പെരിന്തല്‍മണ്ണ യൂനിയന്‍ സെക്രട്ടറി വാസു കോതറയില്‍ , വൈസ് പ്രസിഡന്റ് മണി പാമ്പലത്ത്, യോഗം ഡയറക്ടര്‍ രമേശ് കോട്ടായിപ്പുറത്ത്, മഞ്ചേരി യൂണിയന്‍ സെക്രട്ടറി ചെമ്പ്രമ്മല്‍ മധുസൂദനനന്‍ , യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ ഷിജു വൈക്കത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.