പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം:എറണാകുളം റിസര്‍വ് ബാങ്കിന് മുന്‍പില്‍ നാളെ എസ്ഡിപിഐ ഏകദിന ഉപവാസം നടത്തും
സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉപവാസം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ഓഫീസുകള്‍ക്ക് മുമ്പിലും നേതാക്കള്‍ ഉപവസിക്കും.എറണാകുളത്ത് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി:കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവെച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് നാളെ എറണാകുളം കലൂര്‍ റിസര്‍വ് ബാങ്കിന് മുമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഏകദിന ഉപവാസം നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു.സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഉപവാസം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ഓഫീസുകള്‍ക്ക് മുമ്പിലും നേതാക്കള്‍ ഉപവസിക്കും.എറണാകുളത്ത് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കും.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തിന്റെ വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുകയാണ്. വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായിരിക്കുന്നു.രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ തുടങ്ങിവെച്ച പ്രക്ഷോഭത്തെ പിന്തുണയ്ക്കേണ്ടത് രാജ്യസ്നേഹികളുടെ ബാധ്യതയാണ്.കര്‍ഷക പോരാട്ടത്തിന് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും നല്‍കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വ്യക്തമാക്കി.