സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവം: രണ്ട് പേരെ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം സൗത്ത് തുമ്പയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഇന്നലെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വലിയ വേളി,സൗത്ത് തുമ്പ തൈവിളാകം ഹൗസില്‍ മേരി ആണ് മരിച്ചത്.
തിരുവനന്തപുരം: സൗത്ത് തുമ്പയില്‍ സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ രണ്ട് പേരെ തുമ്പ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
തിരുവനന്തപുരം സൗത്ത് തുമ്പയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ ഇന്നലെ ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വലിയ വേളി,സൗത്ത് തുമ്പ തൈവിളാകം ഹൗസില്‍ മേരി ആണ് മരിച്ചത്. 65 വയസായിരുന്നു.
രാത്രി എട്ട് മണിയോടു കൂടിയാണ് സംഘര്‍ഷമുണ്ടായത്. രണ്ട് പേര്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് തുമ്പ പോലീസ് പറയുന്നത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ പലരും ബന്ധുക്കളായതിനാല്‍ പിടിച്ചു മാറ്റാന്‍ എത്തിയതായിരുന്നു മേരി. ഹൃദ്രോഗിയായ മേരി സംഭവ സ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു. പോലിസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.