റിയാദില്‍നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി കരിപ്പൂരിലിറങ്ങും
രാത്രി 8.30ന് എത്തുന്ന പ്രത്യേക വിമാനത്തില്‍ 20 കോഴിക്കോട് ജില്ലക്കാര്‍ ഉള്‍പ്പടെ 149 പേരാണുണ്ടാവുക. ഏഴുപുരുഷന്‍മാരും 13 സ്ത്രീകളുമാണു കോഴിക്കോട് ജില്ലയില്‍ നിന്നുള്ളത്.
കോഴിക്കോട്: റിയാദില്‍നിന്നുള്ള ഒരുസംഘം പ്രവാസികള്‍ ഇന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. രാത്രി 8.30ന് എത്തുന്ന പ്രത്യേക വിമാനത്തില്‍ 20 കോഴിക്കോട് ജില്ലക്കാര്‍ ഉള്‍പ്പടെ 149 പേരാണുണ്ടാവുക. ഏഴുപുരുഷന്‍മാരും 13 സ്ത്രീകളുമാണു കോഴിക്കോട് ജില്ലയില്‍ നിന്നുള്ളത്. ഇവരില്‍ 12 പേര്‍ ഗര്‍ഭിണികളും അഞ്ച് പേര്‍ 10 വയസിന് താഴെയുള്ള കുട്ടികളുമാണ്. ഇവരെ കര്‍ശനനിരീക്ഷണത്തിനായി വീടുകളിലേക്ക് അയക്കും. ബാക്കിയുള്ള മൂന്നുപേരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും.
ഇന്നലത്തെ ദുബൈ വിമാനത്തില്‍ എത്തിയ 26 പേര്‍ നിലവില്‍ കൊവിഡ് കെയര്‍ സെന്ററിലുണ്ട്. സംസ്ഥാനത്തെ 13 ജില്ലകളില്‍നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ് ഇന്നത്ത വിമാനത്തിലെത്തുന്നത്. യാത്രക്കാരില്‍ ആകെ 84 പേര്‍ ഗര്‍ഭിണികളാണ്. 22 കുട്ടികളും അഞ്ച് പേര്‍ അടിയന്തരചികില്‍സയ്‌ക്കെത്തുന്നവരുമാണ്. 70 വയസിന് മുകളില്‍ പ്രായമുള്ള മൂന്നുപേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ടാവും.