ഒറ്റദിവസം 75,000 കിലോ ഏലക്കയുടെ ഇ-ലേലവുമായി സ്‌പൈസസ് ബോര്‍ഡ്

നാളെ ഓണ്‍ലൈനായിട്ടാണ് സ്‌പെഷ്യല്‍ ലേലം നടത്തുന്നത്. ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി

Update: 2021-09-25 05:07 GMT

കൊച്ചി: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വതന്ത്ര വര്‍ഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോട് ചേര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലം ചെയ്യാനൊരുങ്ങി സ്‌പൈസസ് ബോര്‍ഡ്.നാളെ ഓണ്‍ലൈനായിട്ടാണ് സ്‌പെഷ്യല്‍ ലേലം നടത്തുന്നത്. ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമില്‍ ഒന്നിച്ചുകൊണ്ടുവരികയും അവര്‍ക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ തുടര്‍ന്നുപോരുന്ന ഇ-ലേലങ്ങള്‍ക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരം ലക്ഷ്യം വച്ച് നടത്തുന്ന ഈ പ്രത്യക ഇലേലമെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി സത്യന്‍ പറഞ്ഞു 'ഏല കര്‍ഷകര്‍ക്ക് ഇതുവഴി തങ്ങളുടെ ഏലക്ക വില്‍ക്കുവാനും മെച്ചപ്പെട്ട വില നേടുവാനും വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇടുക്കി പുറ്റടിയിലുള്ള ഓക്ഷന്‍ സെന്ററിലാണ് ഇ-ലേലം നടക്കുക.കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന 'വാണിജ്യ സപ്താഹ്' ആഘോഷങ്ങളുടെ ഭാഗമായാണ് സ്‌പൈസസ് ബേര്‍ഡ് ഇ-ലേലം ഒരുക്കിയിരിക്കുന്നതെന്ന് സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു.

Tags:    

Similar News