എസ്ആര്‍ മെഡിക്കല്‍ കോളജ്; ക്രമക്കേട് പുറത്തുകൊണ്ടുവന്ന വിദ്യാർഥികൾക്ക് ഹാള്‍ടിക്കറ്റില്ല

കോളജ് അധികൃതര്‍ ഹാജര്‍ പട്ടികയില്‍ തിരുത്തല്‍ വരുത്തി ഹാള്‍ ടിക്കറ്റ് നിഷേധിച്ചതായി പരാതി. ഹാജര്‍ ഇല്ലെന്ന് പറഞ്ഞ് കോളജ് അധികൃതര്‍ പരീക്ഷ ഫീസ് അടയ്ക്കാന്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

Update: 2019-07-23 07:26 GMT

തിരുവനന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിന്റെ ക്രമക്കേട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് കോളജ് അധികൃതര്‍ ഹാജര്‍ പട്ടികയില്‍ തിരുത്തല്‍ വരുത്തി ഹാള്‍ ടിക്കറ്റ് നിഷേധിച്ചതായി പരാതി.

ഹാജര്‍ ഇല്ലെന്ന് പറഞ്ഞ് കോളജ് അധികൃതര്‍ പരീക്ഷ ഫീസ് അടയ്ക്കാന്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. മാനേജ്‌മെന്റിനെതിരെ കേസ് കൊടുത്ത വിദ്യാര്‍ഥികള്‍ എല്ലാ ക്ലാസും അറ്റന്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് ഇന്റേണല്‍സിലും നാല് വിഷയങ്ങളിലും ഇവര്‍ പാസായിട്ടുണ്ട്. ഇന്ന് പരീക്ഷ നടക്കാനിരിക്കെയാണ് കോളജിന്റെ നടപടി. ആരോഗ്യമന്ത്രിക്കും സര്‍വകലാശാലയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം, വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് നിഷേധിച്ച സംഭവം അറിയില്ലെന്ന് ആരോഗ്യ മന്ത്രി ശൈലജ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. എത്രയും പെട്ടെന്ന് കോടതിയുമായി ബന്ധപ്പെടുകയും അഭിഭാഷകനെ സമീപിച്ച് അടിയന്തരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

Tags:    

Similar News