സാളഗ്രാമങ്ങള്‍ കാണാതായി; പിന്നിൽ സേവാഭാരതി നടത്തിപ്പുകാരെന്ന് പുഷ്പാഞ്ജലി സ്വാമിയാർ

ആര്‍എസ്എസുകാര്‍ കൈയേറിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഞ്ചിറമഠം ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ഥ നിരാഹാരസമരം നടത്തി വരികയായിരുന്നു.

Update: 2019-09-16 14:41 GMT

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ സ്ഥലത്തുനിന്നാണ് സാളഗ്രാമങ്ങള്‍ കാണാതായത്. സേവാഭാരതി നടത്തിപ്പുകാരാണ് ഇതിനു പിന്നിലെന്നാണ് സ്വാമിയാര്‍ ആരോപിക്കുന്നത്.

രണ്ടുമാസം നീണ്ട ചാതുര്‍മാസ്യപൂജ ഞായറാഴ്ച അവസാനിച്ചു. പൂജയ്ക്കായി ഞായറാഴ്ച രാവിലെ മഠത്തിലെത്തിയപ്പോള്‍, ശ്രീരാമന്റെയും ഭഗവതിയുടെയും സാളഗ്രാമങ്ങള്‍ ഉണ്ടായിരുന്നില്ല. പകരം ഈ സ്ഥലത്ത് രണ്ട് ചെടിച്ചട്ടികളാണ് കണ്ടത്. ശ്രീചക്രം യഥാസ്ഥാനത്തുണ്ടായിരുന്നു. ബാലസദനം നടത്തിപ്പുകാരോട് തിരക്കിയപ്പോള്‍ കണ്ടില്ലെന്ന ഉത്തരമാണ് നല്‍കിയതെന്ന് സ്വാമിയാര്‍ പറഞ്ഞു.

മൂപ്പില്‍ സ്വാമിയാര്‍ പൂജിച്ചിരുന്ന നൂറ്റാണ്ടു പഴക്കമുള്ള സാളഗ്രാമങ്ങളാണ് നഷ്ടമായതെന്നും സ്വാമിയാര്‍ പറഞ്ഞു. ആര്‍എസ്എസുകാര്‍ കൈയേറിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഞ്ചിറമഠം ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ട് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദതീര്‍ഥ നിരാഹാരസമരം നടത്തി വരികയായിരുന്നു.

Tags:    

Similar News