അതീവസുരക്ഷാ മേഖലയായ പദ്മനാഭസ്വാമി ക്ഷേത്രനടയിൽ മോഷണം

ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചതായി പോലിസ് അറിയിച്ചു. ക്ഷത്രദര്‍ശനത്തിന് എത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി എം.സി.രാംദാസിന്റെ മൊബൈല്‍ഫോണും പഴ്‌സുമാണ് വാഹനത്തില്‍ നിന്നും നഷ്ടമായത്.

Update: 2019-10-15 06:57 GMT

തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ ഭക്തന്റെ പഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്നു. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. വടക്കേനടക്ക് സമീപം ഇരുചക്രവാഹനത്തില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് മോഷണം പോയത്.

ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചതായി പോലിസ് അറിയിച്ചു. ക്ഷത്രദര്‍ശനത്തിന് എത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി എം.സി.രാംദാസിന്റെ മൊബൈല്‍ഫോണും പഴ്‌സുമാണ് വാഹനത്തില്‍ നിന്നും നഷ്ടമായത്. ക്ലോക്ക്‌റൂമിന് സമീപത്തായി ഇരുചക്രവാഹനം പാര്‍ക്ക് ചെയ്ത് മൊബൈല്‍ഫോണും പഴ്‌സും ഷര്‍ട്ടും വാഹനത്തില്‍ തന്നെ സൂക്ഷിച്ച് ദര്‍ശനത്തിന് പോകുകയായിരുന്നു.

അരമണിക്കൂറിന് ശേഷം മടങ്ങിയെത്തിയപ്പോള്‍ ഷര്‍ട്ട് മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഫോര്‍ട്ട് പോലിസില്‍ പരാതി നല്‍കി. ക്ഷേത്രത്തിലെ സി.സി.ടി.വി. കാമറയില്‍ നിന്ന് മോഷ്ടാവ് വന്ന ബൈക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    

Similar News