ഹൈക്കോടതിയില്‍ സ്വന്തമായി വാദിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍;കേസ് വിധി പറയനായി മാറ്റി
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കന്യാസ്ത്രീ എന്ന നിലയില്‍ സ്വന്തം കേസ് സിസ്റ്റര്‍ ലൂസി സ്വയം കോടതിയില്‍ വാദിച്ചു. സൂസിയുടെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിവായതിനെ തുടര്‍ന്നാണ് തന്റെ കേസ് സ്വന്തമായി വാദിക്കാന്‍ ലൂസി തീരുമാനിച്ചത്
കൊച്ചി: മഠത്തില്‍ നിന്നു ഒഴിപ്പിക്കുന്നതിനെതിരെ പോലിസ് സംരക്ഷണം തേടി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായി.കേസ് ഹൈക്കോടതി വിധി പറയാനായി മാറ്റി.രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു കന്യാസ്ത്രീ എന്ന നിലയില്‍ സ്വന്തം കേസ് സിസ്റ്റര്‍ ലൂസി സ്വയം കോടതിയില്‍ വാദിച്ചു. സൂസിയുടെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിവായതിനെ തുടര്‍ന്നാണ് തന്റെ കേസ് സ്വന്തമായി വാദിക്കാന്‍ ലൂസി തീരുമാനിച്ചത്.
തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റര്‍ ലൂസി കോടതിയോട് അഭ്യര്‍ഥിച്ചു. അതേ സമയം മഠത്തില്‍ നിന്നു ഒഴിപ്പിക്കുന്നതു സംബന്ധിച്ചു ലൂസിക്ക് സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.കേസില്‍ വിധി പറയാനായി കോടതി മാറ്റി. മഠത്തില്‍ നിന്നു പുറത്താക്കിയതിനെതിനെ വത്തിക്കാനില്‍ സമര്‍പ്പിച്ച ലൂസിയുടെ അപ്പീലും തള്ളിയതിനെ തുടര്‍ന്നാണ് മഠാധികാരികള്‍ സൂസിയെ മഠത്തില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്.
കോടതി മുന്‍പു തന്നെ പോലിസ് സംരക്ഷണം നല്‍കിയിരുന്നുവെങ്കിലും ലൂസിയെ മഠത്തില്‍ നിന്നു പുറത്താക്കുന്നതിനു വീണ്ടും ശ്രമങ്ങളാരംഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്. ബലം പ്രയോഗിച്ച് തന്നെ മഠത്തില്‍ നിന്നു പുറത്താക്കിയാല്‍ പോകാന്‍ വേറൊരിടമില്ലെന്നു ലൂസി കോടതിയില്‍ ബോധിപ്പിച്ചു. കഴിഞ്ഞ 39 വര്‍ഷമായി പ്രവര്‍ത്തിച്ച മഠത്തില്‍ നിന്നു തന്നെ തെരുവിലേക്ക് എറിഞ്ഞു കളയരുതെന്നു ലൂസി വാദിച്ചു. മഠത്തില്‍ നിന്നു ഒഴിവാക്കുന്നതിനെതിരെ മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും ലൂസി അറിയിച്ചു. മുന്‍സിഫ് കോടതി പറയുന്നതുവരെ തന്നെ മഠത്തില്‍ തുടരാന്‍ അനുവതിക്കണമെന്നും ലൂസി വാദിച്ചു.