കേടുവന്ന 1000 കിലോ മൽസ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ചവറ പുതുക്കാട് ആനക്കാവലില്‍ ശരത്ബാബു, പുതുക്കാട് പടിഞ്ഞാറ്റേത്ത് നാഗരുനട ശ്രീകുമാര്‍ എന്നിവര്‍ അറസ്റ്റിലായി.

Update: 2020-04-07 13:45 GMT
കേടുവന്ന 1000 കിലോ മൽസ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

അടൂർ: ആരോഗ്യവകുപ്പ് അധികൃതര്‍ ഏനാത്ത് ഏഴാംമൈലില്‍ 1000 കിലോ ചൂരയിനത്തില്‍പ്പെട്ട മത്സ്യം പിടികൂടി. ചവറ പുതുക്കാട് ആനക്കാവലില്‍ ശരത്ബാബു, പുതുക്കാട് പടിഞ്ഞാറ്റേത്ത് നാഗരുനട ശ്രീകുമാര്‍ എന്നിവര്‍ അറസ്റ്റിലായി.

കുമ്പഴ ചന്തയിലേക്ക് കൊണ്ടുവന്ന മത്സ്യം പരിശോധിച്ചപ്പോള്‍ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മത്സ്യം മിനിലോറി ഉള്‍പ്പടെ പിടിച്ചെടുക്കുകയായിരുന്നു. മത്സ്യം നശിപ്പിക്കാനായി പഞ്ചായത്ത് അധികൃതരെ ഏല്‍പ്പിച്ചു. വാഹനവും ഡ്രൈവറെയും കൂട്ടാളിയേയും ഏനാത്ത് പോലീസിന് കൈമാറി. 

Tags:    

Similar News