മീനുമായെത്തുന്ന വാഹനങ്ങൾ പോലിസ് പിടിക്കേണ്ടെന്ന് നിർദേശം
കഴിഞ്ഞ എട്ടു ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടിയത്.
തിരുവനന്തപുരം: മീനുമായി എത്തുന്ന വാഹനങ്ങൾ പിടിക്കേണ്ടെന്ന് പോലിസിന് ഡിജിപിയുടെ നിർദേശം. ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾക്ക് പോലിസ് സുരക്ഷ ഒരുക്കിയാൽ മതിയെന്നാണ് പുതിയ നിർദേശം. പോലിസ് മീൻ പിടിച്ച് നശിപ്പിച്ചതായി മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.
പഴകിയ മീൻ വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരിശോധനാ റിപ്പോർട്ട് കിട്ടിയാൽ മാത്രം കേസെടുത്താൽ മതിയെന്നും ഡിജിപി ഉത്തരവിൽ പറഞ്ഞു.
കഴിഞ്ഞ എട്ടു ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടിയത്.