ബജറ്റില്‍ കൊച്ചിക്ക് 6000 കോടിയുടെ പദ്ധതിയെന്ന് ധനമന്ത്രി; പ്രഖ്യാപിച്ച പലതും കഴിഞ്ഞ വര്‍ഷം ഭരണാനുമതി ലഭിച്ചതെന്ന് എംഎല്‍എ
കൊച്ചി മെട്രോയുടെ 3025 കോടി ചിലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറക്കും നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കും നീട്ടുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം തന്നെ ഭരണാനുമതി ലഭിച്ചതാണെന്നും ഇതെങ്ങനെ പുതിയ ബജറ്റിന്റെ പ്രഖ്യാപനമായെന്ന് മനസ്സിലാകുന്നില്ലെന്നും ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു.മെട്രോയുടെ അനുബന്ധ യാത്രാമാര്‍ഗങ്ങളായ വാട്ടര്‍ മെട്രോയും കേന്ദ്രീകൃത ടിക്കറ്റ് സംവിധാനവും നിയന്ത്രിക്കുന്ന ഏജന്‍സിയായ കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റ് നല്‍കുന്ന 2.5 കോടിയും വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് സോളാര്‍ ബോട്ട് നല്‍കുന്നതും മാത്രമാണ് യഥാര്‍ഥത്തില്‍ കൊച്ചിക്ക് ബജറ്റില്‍ അനുവദിച്ചിരിക്കുന്നതെന്നും ടി ജെ വിനോദ്് എംഎല്‍എ പറഞ്ഞു
കൊച്ചി: സംസ്ഥാന ബജറ്റില്‍ കൊച്ചിയ്ക്ക് 6000 കോടിയുടെ പദ്ധതി അനുവദിച്ചതായുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിനെതിരെ എറണാകുളം എംഎല്‍എ ടി ജെ വിനോദ്.കൊച്ചി മെട്രോയുടെ 3025 കോടി ചിലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറക്കും നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കും നീട്ടുന്ന പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം തന്നെ ഭരണാനുമതി ലഭിച്ചതാണെന്നും ഇതെങ്ങനെ പുതിയ ബജറ്റിന്റെ പ്രഖ്യാപനമായെന്ന് മനസ്സിലാകുന്നില്ലെന്നും ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു.16 റൂട്ടുകളിലായുള്ള വാട്ടര്‍ മെട്രോയ്ക്കും നേരത്തേ തന്നെ ഭരണാനുമതി ലഭിച്ചതാണ്.
മെട്രോയുടെ അനുബന്ധ യാത്രാമാര്‍ഗങ്ങളായ വാട്ടര്‍ മെട്രോയും കേന്ദ്രീകൃത ടിക്കറ്റ് സംവിധാനവും നിയന്ത്രിക്കുന്ന ഏജന്‍സിയായ കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റ് നല്‍കുന്ന 2.5 കോടിയും വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് സോളാര്‍ ബോട്ട് നല്‍കുന്നതും മാത്രമാണ് യഥാര്‍ഥത്തില്‍ കൊച്ചിക്ക് ബജറ്റില്‍ അനുവദിച്ചിരിക്കുന്നതെന്നും ടി ജെ വിനോദ്് എംഎല്‍എ പറഞ്ഞു.കൊച്ചി നഗരത്തില്‍ 6000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് പറയുന്നത് കൊച്ചി മെട്രോ, സ്മാര്‍ട്ട് സിറ്റി, അമൃത് തുടങ്ങിയ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതികളുടെ തുക കണക്കിലെടുത്താണ്.കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ പകുതിയിലധികം നല്‍കുന്ന നഗരത്തോടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ അവഗണനയെന്നും ടി ജെ വിനോദ് എം എല്‍ എ പറഞ്ഞു