അശാസ്ത്രീയമായ ഖനനം നിര്‍ത്തിവയ്ക്കുക: കാംപസ് ഫ്രണ്ട്
89.9 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പാട് തീരദേശം ഇന്ന് 7.4 ചതുരശ്ര കീലോമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്.
കരുനാഗപ്പള്ളി: അശാസ്ത്രീയവും അനധികൃതവുമായ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്ന് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ സെക്രട്ടറി അജ്മല്‍ ഹുസയ്ന്‍ ശൂരനാട് പറഞ്ഞു.കരിമണല്‍ ഖനനം മൂലം ദുരിതമനുഭവിക്കുന്ന ആലപ്പാട് തീരദേശ നിവാസികള്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയത്തില്‍നിന്നും കേരളത്തെ കൈപ്പിടിച്ചുകയറ്റാന്‍ മുഖ്യപങ്ക് വഹിച്ച ആലപ്പാടിനെ കേരളത്തിലെ ഉന്നതാധികാരികളും മാധ്യമങ്ങളും അവഗണിക്കുന്ന സ്ഥിവിശേഷമാണ് നിലവിലുള്ളത്. 89.9 ചതുരശ്ര കിലോമീറ്ററുള്ള ആലപ്പാട് തീരദേശം ഇന്ന് 7.4 ചതുരശ്ര കീലോമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. ഖനനം നിര്‍ത്തിവച്ച് പ്രസ്തുത പ്രശ്‌നത്തിന് പരിഹാരം കാണാത്ത പക്ഷം കേരളം വലിയൊരൂ ദുരന്തത്തിന് വീണ്ടും സാക്ഷിയാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലപ്പാട്ടെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ കരുനാഗപ്പള്ളി, സുഹൈല്‍ ചാത്തിനാംകുളം, കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി സുഹൈല്‍ കോഴിക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.