വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
മടക്കയാത്രയ്ക്ക് പണമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിവേദനങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.സാമ്പത്തിക ശേഷിയില്ലെന്നു വ്യക്തമാക്കുന്ന രേഖകളുമായു എംബസിയെ സമീപിച്ചാല്‍ യാത്രാ ചെലവു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാല്‍ ഒട്ടേറെ പേര്‍ ദുരിതത്തിലാണന്ന് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
കൊച്ചി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ അനുഭാവപൂര്‍വം നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. മടക്കയാത്രയ്ക്ക് പണമില്ലാതെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിവേദനങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തിരികെ എത്താന്‍ പണം ഇല്ലാതെ യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് പരാതിപ്പട്ട് ജിഷ പ്രജിത്ത്, ഷീബാ, മനീഷ, ജോയ് കൈതാരത്ത് എന്നിവര്‍ അഡ്വ. പി ചന്ദ്രശേഖര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.ടിക്കറ്റെടുക്കാന്‍ ശേഷിയില്ലാത്ത പ്രവാസികളുടെ യാത്രാ ചെലവ് വഹിക്കാന്‍ തയ്യാറാണെന്നു കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചു.
മടക്കയാത്രയ്ക്ക് പണമില്ലാതെ നിരവധി മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് എംബസി ക്ഷേമനിധി(ഇന്ത്യന്‍ കമ്യുണിറ്റി വെല്‍ഫയെര്‍ ഫണ്ട് -ഐസിഡബ്യുഎഫ്) യില്‍ നിന്നു പണമുപയോഗിച്ചു ടിക്കറ്റെടുക്കുന്നതിനും മറ്റുമായി നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. എംബസികളുടെ പക്കലുള്ള നൂറു കോടിയിലേറെ രൂപ ഉപയോഗിച്ചു വിദേശത്തു കഴിയുന്ന പാവപ്പെട്ട ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനു കഴിയുമെന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരുടെ ഭര്‍ത്താക്കന്‍മാര്‍ എംബസികളെ സമീപിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്നു മറുപടി നല്‍കിയെന്നു ഹരജിക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി സംബന്ധിച്ചു എതിര്‍പ്പു പ്രകടിപ്പിച്ചില്ല. സാമ്പത്തിക ശേഷിയില്ലെന്നു വ്യക്തമാക്കുന്ന രേഖകളുമായു എംബസിയെ സമീപിച്ചാല്‍ യാത്രാ ചെലവു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിമാന ടിക്കറ്റിന് പണം ഇല്ലാത്തതിനാല്‍ ഒട്ടേറെ പേര്‍ ദുരിതത്തിലാണന്ന് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ള നിവേദനങ്ങളില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാനാണ് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, ദുബൈ കോണ്‍സല്‍ ജനറല്‍, റിയാദ്, ദോഹ അംബാസഡര്‍മാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി.
.