'ഭീകര നിയമങ്ങള്‍ക്കെതിരേ വിദ്യാര്‍ഥി ശബ്ദം': കാംപസ് ഫ്രണ്ട് സെമിനാര്‍
രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭീകര നിയമങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം പി വി ഷുഹൈബ് പറഞ്ഞു.
കോട്ടയം: ഭീകര നിയമങ്ങള്‍ക്കെതിരേ വിദ്യാര്‍ഥി ശബ്ദം എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോട്ടയം ബാങ്ക് എംപ്ലോയിസ് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു.സംഘപരിവാര പ്രത്യയശാസ്ത്രത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ ലക്ഷ്യംവയ്ക്കുന്ന ഭീകര നിയമങ്ങള്‍ക്കെതിരേ കാംപസ് ഫ്രണ്ട് ദേശീയ തലത്തില്‍ നടത്തിവരുന്ന കാംപയിനിന്റെ ഭാഗമായാണ് സെമിനാര്‍.
കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം പി വി ഷുഹൈബ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭീകര നിയമങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം ഷൈഖ് റസല്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ്, എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ടി മുജീബ് റഹ്മാന്‍, കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി ഉവൈസ് ബഷീര്‍ സംസാരിച്ചു.