വിദ്യാര്‍ഥികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി
15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യപദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും.
തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ പഠനപ്രക്രിയ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് വിതരണംചെയ്യുന്ന പദ്ധതി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് മുഖേന നടപ്പാക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കെഎസ്എഫ്ഇ 'വിദ്യാശ്രീ' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. 15,000 രൂപ സലയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യപദ്ധതി ഇതിനുവേണ്ടി കെഎസ്എഫ്ഇ ആരംഭിക്കും.
കുടുംബശ്രീയുമായി ചേര്‍ന്നാണ് ഇത് പ്രവാര്‍ത്തികമാക്കുക. പദ്ധതിയില്‍ ചേര്‍ന്ന് മൂന്നുമാസം മുടക്കം തവണകള്‍ അടക്കുന്നവര്‍ക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്‌ടോപ്പ് കെഎസ്എഫ്ഇ മുഖേന വായ്പയായി നല്‍കും. വായ്പയുടെ പലിശ 4 ശതമാനം കെഎസ്എഫ്ഇയും 5 ശതമാനം സര്‍ക്കാരും വഹിക്കും. ഈ പദ്ധതി വഴി ലാപ്പ്‌ടോപ്പ് വാങ്ങുന്ന കുട്ടികള്‍ക്ക് വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും സബ്‌സിഡി ലഭ്യമാക്കാനും ശ്രമിക്കും.