മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: നിര്‍മാതാക്കള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആക്ഷേപം; നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് ഉടമകള്‍
തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് അംഗീകൃത നമ്പര്‍ തന്നെയെന്നാണ് ചിലഫ്‌ളാറ്റുടമകളുടെ വാദം.അനധികൃതം എന്നാണ് കൊടുത്തിരിക്കുന്നതെങ്കില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ അണ്ടര്‍ടേക്കിംഗ് വാങ്ങിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കപ്പെടണം.എന്തെങ്കിലും വിഷയം പിന്നീടുണ്ടായല്‍ ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ ഉത്തരവായാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളാണെന്ന് പറഞ്ഞ് അണ്ടര്‍ ടേക്കിംഗ് വാങ്ങിച്ചിട്ടുണ്ടോയെന്നൊക്കെ അറിയേണ്ടതുണ്ട്.സാധാരണ അങ്ങനെ വന്നാല്‍ അണ്ടര്‍ടേക്കിംഗ് വാങ്ങിക്കും.അത്തരത്തില്‍ ലെറ്റര്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയണം.ഫ്‌ളാറ്റിന്റെ കൈവശാവകാശ സര്‍ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചില ഉടമകള്‍ ചൂണ്ടികാട്ടുന്നു
കൊച്ചി:ഫ്‌ളാറ്റു നിര്‍മാതാക്കള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം ശക്തമാകുന്നു.പൊളിച്ചു മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് നഗരസഭ നമ്പര്‍ നല്‍കിയത് ഉപാധികളോടെയെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് അംഗീകൃത നമ്പര്‍ തന്നെയെന്നാണ് ചിലഫ്‌ളാറ്റുടമകളുടെ വാദം.മറിച്ചാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.അനധികൃതം എന്നാണ് കൊടുത്തിരിക്കുന്നതെങ്കില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ അണ്ടര്‍ടേക്കിംഗ് വാങ്ങിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കപ്പെടണം.എന്തെങ്കിലും വിഷയം പിന്നീടുണ്ടായല്‍ ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ ഉത്തരവായാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളാണെന്ന് പറഞ്ഞ് അണ്ടര്‍ ടേക്കിംഗ് വാങ്ങിച്ചിട്ടുണ്ടോയെന്നൊക്കെ അറിയേണ്ടതുണ്ട്.സാധാരണ അങ്ങനെ വന്നാല്‍ അണ്ടര്‍ടേക്കിംഗ് വാങ്ങിക്കും.അത്തരത്തില്‍ ലെറ്റര്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയണം.തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് യു എ നമ്പര്‍ അല്ല.അംഗീകൃത നമ്പര്‍ തന്നെയാണ് തങ്ങളുടെ കൈവശമിരിക്കുന്നതെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.
എല്ലാ അവകാശങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതാണ്.സിആര്‍ഇസഡ് നിയമം വരുന്നതിന് മുമ്പ് നിര്‍മിച്ച ഫ്‌ളാറ്റാണ് കായലോരം അപാര്‍ട്‌മെന്റ് അത് എങ്ങനെ അനധികൃതമാകുമെന്നും ഇവര്‍ ചോദിക്കുന്നു. സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.
ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കബളിപ്പിച്ചുവെന്നു തോന്നിയാല്‍ അവര്‍ക്കെതിരെ കോടതിയെ സമീപിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെ വ്യക്തമായാല്‍ കോടതിയെ സമീപിക്കുമെന്നായിരുന്നു മറുപടി.എന്നാല്‍ ഇപ്പോള്‍ അവര്‍ക്കെതിരെ നടപടിസ്വീകരിക്കുകയെന്നതല്ല തങ്ങളുടെ ലക്ഷ്യം കിടപ്പാടം സംരക്ഷിക്കുകയെന്നതാണെന്നും ഇവര്‍ വ്യക്കതമാക്കുന്നു.നിര്‍മാതാക്കള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയന്നും ഇവര്‍ പറയുന്നു.താല്‍ക്കാലികപുനരധിവാസം ആവശ്യമെങ്കില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ച് മരട് നഗരസഭ നല്‍കിയിരിക്കുന്ന നോട്ടീസ് കാലാവധി ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലും അത്തരം ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് തങ്ങള്‍ക്ക് താല്‍ക്കാലികമായതോ സ്ഥിരമായതോ ആയ പുനരധിവാസം ആവശ്യമില്ല മറിച്ച് തങ്ങളുടെ സമ്പാദ്യം മുഴുവന്‍ വിറ്റ് വാങ്ങിയ സ്വന്തം വീട്ടില്‍ താമസിക്കാനുള്ള അവകാശമാണ് വേണ്ടതെന്നും ഫ്‌ളാറ്റുടമകള്‍ പറയുന്നു.അതിന് പരിഹാരമുണ്ടാകുന്നതുവരെ സമരം ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം ഫ്‌ളാറ്റിന്റെ കൈവശാവകാശ സര്‍ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചില ഉടമകള്‍ ചൂണ്ടികാട്ടുന്നു.തങ്ങള്‍ ഫ്‌ളാറ്റ് വാങ്ങിക്കാന്‍ എഗ്രിമെന്റ് ചെയ്യുന്നത് 2006 ലാണ്. പിന്നീട് ആധാരമടക്കമുള്ള എല്ലാ നടപടികളും കഴിഞ്ഞ് ഒക്യുപന്‍സി സര്‍ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞ് ഇലക്ടിസിറ്റ് കണക്ഷന്‍ അടക്കമുള്ളത് നിര്‍മാതാക്കളുടെ പേരില്‍ നിന്നും തങ്ങളുടെ പേരിലാക്കി തന്നു.കൈവശാവശാക സര്‍ട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചപ്പോഴാണ് ഒരു കേസുള്ള വിവരം തങ്ങള്‍ അറിയുന്നത്.അന്നാണ് തങ്ങള്‍ മനസിലാക്കുന്നത് ഇതില്‍ പ്രശ്‌നമുളളതാണെന്ന് ഒക്യൂപെന്‍സി സര്‍ടിഫിക്കറ്റ് ലഭിച്ചുവെങ്കിലും കൈവശാവകാശ സര്‍ടിഫിക്കറ്റ് തനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും ഒരു ഫ്‌ളാറ്റുടമ പറഞ്ഞു.