സ്വപ്ന സുരേഷ് ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചത് മന്ത്രിയുടെ സുഹൃത്തിനെന്ന് സൂചന
നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാമതും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വപ്നയ്ക്ക് എക്കോ ടെസ്റ്റ് നടത്തി.
തൃശൂര്‍: നെഞ്ചുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഫോണില്‍ സംസാരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനോടാണെന്ന് സൂചന. ഇവര്‍ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണെന്നും സൂചനകളുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡിലെ നഴ്സിനെ കബളിപ്പിച്ചാണ് സ്വപ്ന അവരുടെ ഫോണില്‍നിന്നു തിരുവനന്തപുരത്തേക്ക് വിളിച്ചത്.
ചികിത്സയ്ക്ക് പൈസ വേണമെന്ന് വീട്ടുകാരെ വിളിച്ചറിയിക്കാന്‍ ഫോണൊന്നു തരണമെന്ന് അപേക്ഷിച്ചാണ് സ്വപ്ന നഴ്സിന്റെ ഫോണ്‍ വാങ്ങി വിളിച്ചതെന്നാണ് വിവരം. സ്വപ്നയെ പാര്‍പ്പിച്ചിരുന്ന സെല്ലിന് പുറത്ത് പോലിസും എന്‍ഐഎ പ്രതിനിധിയുമൊക്കെ കാവല്‍ നില്‍ക്കുമ്പോഴാണ് ഫോണ്‍ വിളിയെന്നത് ഗുരുതര സുരക്ഷ പാളിച്ചയാണ്. നഴ്സിന്റെ ഫോണിലെ കോള്‍ വിവരങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാമതും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വപ്നയ്ക്ക് എക്കോ ടെസ്റ്റ് നടത്തി.