ഗുരുതര ആരോഗ്യ പ്രശ്‌നം നേരിടുന്നു;ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന്‍ കോടതിയില്‍

ഈ മാസം അഞ്ചിന് ഹരജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തേടി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശം നല്‍കി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നിരവധി തവണ പരോള്‍ അനുവദിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തന്‍

Update: 2020-03-02 14:44 GMT

കൊച്ചി: ഗുരുതര ആരോഗ്യ പ്രശ്‌നം നേരിടുന്നതിനാല്‍ ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നഭ്യര്‍ഥിച്ച് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി കെ കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ വീണ്ടും ഹരജി സമര്‍പ്പിച്ചു.ഈ മാസം അഞ്ചിന് ഹരജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാട് കോടതി തേടി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് നോട്ടീസ് നല്‍കാനും കോടതി നിര്‍ദേശം നല്‍കി. കേസിലെ 13ാം പ്രതിയാണ് പികെ കുഞ്ഞനന്തന്‍.

2014 ജനുവരി 24 നാണ് ഗൂഢാലോചന കേസില്‍ പി കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ യ്ക്കും ശിക്ഷ വിധിച്ചത്. കുഞ്ഞനന്തന് വഴിവിട്ടു പരോള്‍ അനുവദിക്കുന്നെന്നാരോപിച്ച് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ മുമ്പ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. അന്ന്, ജയില്‍പുള്ളികള്‍ക്കു രോഗം വന്നാല്‍ പരോളിനു പകരം ചികില്‍സയാണു നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാറിന്റ ബാധ്യതയാണെന്നും ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.2012 മേയ് നാലിനാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 

Tags:    

Similar News