താനൂര്‍: പോലിസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട താമിര്‍ ജിഫ്രി കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വീണ്ടും താനൂരില്‍. ഇന്ന് രാവിലെ10.30ഓടെയാണ് സിബിഐ സംഘം താനൂരില്‍ എത്തിയത്. കേന്ദ്ര ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള സംഘമാണ് പരിശോധനക്കായി എത്തിയിട്ടുള്ളത്. പോലിസ് കസ്റ്റഡിയില്‍ കൊലചെയ്യപ്പെട്ട താമിര്‍ ജിഫ്രിയെ ചോദ്യം ചെയ്ത മുറിയിലും പോലിസ് കോര്ട്ടേഴ്സിലുമാണ് സംഘം പരിശോധന നടത്തിയത്. കൊലപാതകത്തിന്റെ അന്വേഷണം ഊര്ജിതമാക്കുന്നതിന്റ ഭാഗമായി ശാസ്ത്രീയ പരിശോധന നടത്തുന്നതിനു വേണ്ടിയിട്ടാണ് സംഘം എത്തിയിട്ടുള്ളത്. ഡല്‍ഹി ഫോറന്‍സിക് സി എഫ് എല്‍ ഉദ്യോഗസ്ഥരും ശാസ്ത്രീയ പരിശോധനകളുടെ ഭാഗമായി താനൂരില്‍ എത്തിയിട്ടുണ്ട്.താമിര്‍ ജിഫ്രിക്ക് പോലിസ് കോട്ടേഴ്സില് വച്ച് മര്‍ദ്ദനമേറ്റു എന്നുള്ളതാണ് മൊഴി. സാക്ഷികളെയും വിളിച്ചു വരുത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. സിബിഐ ഡിവൈഎസ്പി കുമാര്‍ റാണക്കിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധനക്കായി എത്തിയിട്ടുള്ളത്