താമിര്‍ ജിഫ്രി കേസ്; പ്രതികളുടെ അറസ്റ്റ് ഉന്നതരെ രക്ഷപ്പെടുത്താനാകരുത്: എസ്ഡിപിഐ
മനുഷ്യത്വരഹിതമായ കാടന്‍ മര്‍ധകവീരന്‍മാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം : താമിര്‍ ജിഫ്രി കൊലപാതകത്തിലെ പ്രതികളുടെ സി.ബി.ഐ.അറസ്റ്റ് സ്വാഗതാര്‍ഹമാണെങ്കിലും ഉന്നതര്‍രക്ഷപെടാന്‍ പാടില്ലന്ന് എസ്ഡിപിഐ മലപ്പുറം ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി . 2023 ആഗസ്റ്റ് ഒന്നിനാണ് താനൂര്‍ പോലിസ്‌റ്റേഷനില്‍ താമിര്‍ ജിഫ്രിയെ മൂന്നാം മുറക്ക് വിധേയമാക്കി കൊലപ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകരുടെ നിഗാന്ത ജാഗ്രതയും തുടക്കത്തില്‍ എസ്ഡിപിഐ നടത്തിയ ഇടപെടലുമാണ് സാദാ മരണമാകേണ്ട കേസ് ക്രൂരമായ കൊലപാതകമായിരുന്നെന്ന് കണ്ടത്തിയത്.
പോലിസിലെ മര്‍ധകവീരന്മാരെ ഉള്‍പ്പെടുത്തി അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് രൂപീകരിച്ച ഡാന്‍സാഫ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം അനധികൃത കസ്റ്റഡിയും കൊലപാതകവും അത് മറച്ച് വെക്കാനുള്ള നടപടിയുമൊക്കെ കൊലക്ക് തുല്യമാണ്. ആയതിനാല്‍ വെറും നാല് പോലിസുകാരെ മാത്രം ഉള്‍പെടുത്തിയാവരുത് കേസന്വേഷണം. മുഴുവന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരേയും അറസ്റ്റ് ചെയ്യണമെന്നും, മനുഷ്യത്വരഹിതമായ കാടന്‍ മര്‍ധകവീരന്‍മാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.