താനൂര്‍ കസ്റ്റഡി മരണം; പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറെ അടക്കം ഭയപെടുത്താന്‍ നീക്കം: കെ പി എ മജീദ്

Update: 2023-08-19 17:42 GMT

മലപ്പുറം : താനൂര്‍ കസ്റ്റഡി കൊലപാതകത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറെ അടക്കം ഭയപെടുത്തി കേസ് അട്ടിമറിക്കാന്‍ അനുവദിക്കില്ലന്ന് കെ.പി.എ മജീദ് എം.എല്‍ എ . താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്‍പില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താമിര്‍ ജിഫ്രിയെ കൊലപെടുത്താന്‍ ശ്രമിച്ച കൊലയാളിസംഘത്തിന്റെ നേതൃത്വം എസ്.പിക്ക് തന്നെയാണ്. ഇപ്പോഴും ആ സ്ഥാനത്തിരുന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണന്നതിന്റെ അവസാന ഉദാഹരണമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മഞ്ചേരിയിലെ ഡോക്ടര്‍ക്കെതിരെ പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. നിയമസഭയില്‍ വ്യക്തമായി കസ്റ്റഡി കൊലയെ കുറിച്ച് അംഗങ്ങള്‍ വിളിച്ച് പറഞ്ഞിട്ടും പോലിസ് മന്ത്രിയായ മുഖ്യമന്ത്രി പോലിസ് എഴുതി നല്‍കിയ റിപ്പോര്‍ട്ട് ഉയര്‍ത്തി പിടിച്ച് സംസാരിച്ചത് കേരളീയ സമൂഹത്തോട് ചെയ്ത ക്രൂരതയാണ്. അക്രമി സംഗത്തെ ഉപയോഗിച്ച് എസ്പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിര് കടക്കുകയാണ്.

 


എസ്.പി അടക്കമുള്ള ആരോപണ വിധേയമായ മുഴുവന്‍ പേരേയും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും, അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.





Tags:    

Similar News