ശബരിമല വിധി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
വിധിയിലെ അവ്യക്തത നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം.
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. അവ്യക്തത നീക്കുന്നതിന് സുപ്രിം കോടതിയിലെ അഭിഭാഷകരുടെ ഉപദേശം ബോര്‍ഡ് തേടിയിട്ടുണ്ടെന്ന് അദ്ദഹം പറഞ്ഞു.
വിധിയിലെ അവ്യക്തത നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം. ബോര്‍ഡ് കോടതിയെ സമീപിക്കുന്നെങ്കില്‍ അത് മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി താൽപര്യം കണക്കിലെടുത്താവും. എന്നാല്‍ കോടതിയെ എന്ന് സമീപിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.