ഭക്ഷണം കഴിക്കാനുള്ള പണം ജനുവരി മുതല്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക്

കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി വളരണം എന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

Update: 2019-11-18 14:58 GMT

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സ്‌കൂള്‍ അക്കൗണ്ടിലേക്ക് നല്‍കിയിരുന്ന തുക ജനുവരി മുതല്‍ കുട്ടികളുടെ അക്കൗണ്ടിലേക്ക് നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് കഴിച്ച് ആരോഗ്യം ഉള്ളവരായി വളരണം എന്നും മന്ത്രി പറഞ്ഞു. നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 245 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അര്‍ഹതപ്പെട്ട കായിക താരങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായി.




Tags:    

Similar News