പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണം: ജനങ്ങള്‍ക്ക് റിപബ്ലിക് ദിന ഉപഹാരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
ശിവസേനയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.
മുംബൈ: പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണ പദ്ധതി തയ്യാറാക്കി മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍. മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി എക്‌നാഥ് ഷിണ്ഡെ ഇന്ന് രാവിലെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ശിവ് ഭോജന്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ആദ്യത്തെ നൂറ് പേര്‍ക്ക് 10 രൂപ വിലക്ക് ഉച്ച ഭക്ഷണം ലഭിക്കും. നിലവില്‍ താനെയിലാണ് ഒരു വിതരണ കേന്ദ്രം. അതിനടുത്ത് ഭീവണ്ടിയിലും താനെയിലും ഓരോ കേന്ദ്രങ്ങളുണ്ട്.
ഇപ്പോള്‍ പൈലറ്റ് പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഓരോ പാത്രത്തിലും രണ്ട് ചപ്പാത്തി, പരിപ്പ് കറി, കുറച്ച് ചോറ്, പച്ചക്കറി എന്നിവ ഉണ്ടാകും. മൊത്തം 50 രൂപയുടെ ഭക്ഷണമാണ് ഒരാള്‍ക്ക് നല്‍കുക. അതില്‍ 40 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.ശിവസേനയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്.