ബസ്സപകടത്തില്‍ നഴ്‌സ് മരിച്ചു
കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന പിലാക്കുന്നുമ്മല്‍ ബസ്സ് മറിഞ്ഞാണ് അപകടം. ഓട്ടോ റിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തളിപ്പറമ്പ്: തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ ബസ് അപകടത്തില്‍ നഴ്‌സ് മരിച്ചു.ശ്രീകണ്ഠാപുരം സ്വദേശിനിയും കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ് സ്റ്റാഫുമായ ജോബിയ ജോസഫ് ആണ് മരണപ്പെട്ടത്. കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന പിലാക്കുന്നുമ്മല്‍ ബസ്സ് മറിഞ്ഞാണ് അപകടം. ഓട്ടോ റിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെ കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജോബിയ ജോസഫിന്റെ മൃതദേഹം തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍.