മുനമ്പം വഴി മുമ്പും വിദേശയത്തേയക്ക് കടന്നതായി പോലീസിന് വിവരം; 2013 ല്‍ പോയത് 70 അംഗം സംഘം

പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളുടെയും പ്രഭുവിനെ ചോദ്യംചെയ്തിന്റെയും അടിസ്ഥാനത്തിലാണ് പോലിസിന് കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. 2013 ല്‍ ഇത്തരത്തില്‍ അനധികൃതമായി പ്രഭു ആസ്‌ത്രേലിയയില്‍ പോയി ജോലിചെയ്തതായി പ്രഭു ദണ്ഡ പാണി പോലിസിനോട് പറഞ്ഞതായാണ് അറിയുന്നത്. 2013 ലും മുനമ്പത്തുനിന്നും ബോട്ടില്‍ ആസ്‌ത്രേലിയയിലേക്ക് അനധികൃത കുടിയേറ്റം നടന്നിരുന്നുവെന്നതിന്റെ വിവരങ്ങളും പോലിസ്് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. അന്ന്് ഇത്തരത്തില്‍ 70 പേര്‍ ആസ്‌ത്രേലിയയിലേക്ക് കടന്നുവത്രെ.

Update: 2019-01-30 08:58 GMT

കൊച്ചി: മുനമ്പത്തുനിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള 120 ലധികം പേരടങ്ങുന്ന സംഘം വിദേശത്തേയ്ക്ക് കടന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രഭു ദണ്ഡപാണിയില്‍നിന്നും പോലിസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളുടെയും പ്രഭുവിനെ ചോദ്യംചെയ്തിന്റെയും അടിസ്ഥാനത്തിലാണ് പോലിസിന് കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. 2013 ല്‍ ഇത്തരത്തില്‍ അനധികൃതമായി പ്രഭു ആസ്‌ത്രേലിയയില്‍ പോയി ജോലിചെയ്തതായി പ്രഭു ദണ്ഡ പാണി പോലിസിനോട് പറഞ്ഞതായാണ് അറിയുന്നത്. 2013 ലും മുനമ്പത്തുനിന്നും ബോട്ടില്‍ ആസ്‌ത്രേലിയയിലേക്ക് അനധികൃത കുടിയേറ്റം നടന്നിരുന്നുവെന്നതിന്റെ വിവരങ്ങളും പോലിസ്് അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. അന്ന്് ഇത്തരത്തില്‍ 70 പേര്‍ ആസ്‌ത്രേലിയയിലേക്ക് കടന്നുവത്രെ.

പ്രഭുവിന്റെ ഡല്‍ഹിയിലെ വീട്ടില്‍ പോലിസ് നടത്തിയ പരിശോധനയില്‍ താല്‍ക്കാലിക പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ ആസ്‌ത്രേലിയയിലേക്ക് പോയ പ്രഭു പിടിയിലാവുകയും അധികൃതര്‍ ഇന്ത്യയിലേക്ക് മടക്കി അയക്കുകയായിരുന്നുവെന്നുമാണ് പോലിസിന്റെ കണ്ടെത്തല്‍. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വന്‍സംഘമാണ് 70 പേരുടെ അനധികൃത കുടിയേറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ റാക്കറ്റിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. നേരത്തെ പ്രഭുവിനെ കൂടാതെ തിരുവനന്തപുരം വെങ്ങാനൂര്‍ മേലേ പുത്തുര്‍ വീട്ടില്‍ അനില്‍കുമാര്‍, ഡല്‍ഹി, മദന്‍ഗിര്‍ ബി 1621 രവി രാജ(31) എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തത്. ഇവരുടെ പേരില്‍ ഇന്ത്യന്‍ പാസ്്‌പോര്‍ട്ട് ആക്ട്, എമിഗ്രേഷന്‍ ആക്ട്, ഫോറിനേഴ്‌സ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമം 109, 120(ബി), 468, 471 എന്നീ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. തമിഴ്‌നാട് സ്വദേശി ശ്രീകാന്തനാണ്്്് കേസിലെ മുഖ്യസൂത്രധാരന്‍. ഇയാള്‍ക്ക് ശ്രീലങ്കന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പോലിസ് കണ്ടെടുത്തതായാണ് സൂചന.

അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ മൂവരുടെയും ബാങ്ക് അക്കൗണ്ടുകളും പോലിസ് മരവിപ്പിച്ചിട്ടുണ്ട്. മനുഷ്യക്കടത്തല്ല മറിച്ച്് അനധികൃത കുടിയേറ്റത്തിനാണ് സംഘം ബോട്ടില്‍ പോയിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ഇവര്‍ മുനമ്പത്തെത്തിയത്് ഡല്‍ഹിയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമാണ്്. ഈ മാസം 12ന് പുലര്‍ച്ചെ ഇവര്‍ ഇവിടെ നിന്നും പുറപ്പെട്ടെന്നാണ് അന്വേഷണത്തില്‍നിന്നും വ്യക്തമായതെന്നും പോലിസ് പറഞ്ഞു. മുനമ്പത്തുനിന്ന് ന്യൂസിലന്റിലേക്കെന്നു പറഞ്ഞാണ് സംഘം പുറപ്പെട്ടിരിക്കുന്നത്. ഈ വിവരം ന്യൂസിലാന്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അവിടെയെത്തിയതായി കണ്ടെത്തിയാല്‍ ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ന്യൂസിലാന്റ് അധികൃതരും അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. പോയവരില്‍ ബഹുഭൂരിപക്ഷവും ഡല്‍ഹി അംബേദ്കര്‍ കോളനിയില്‍നിന്നുള്ള പുരുഷന്‍മാരും സ്ത്രീകളും കുട്ടികളുമാണ്. ഇവര്‍ ഭൂരിഭാഗവും ബന്ധുക്കളും അയല്‍വാസികളുമാണ്.





Tags:    

Similar News