ചികിത്സയിലിരിക്കേ വിദ്യാര്‍ത്ഥിനി മരിച്ചു

പുത്തന്‍ചിറ പറയന്‍കുന്ന് മേയ്ക്കാളില്‍ കുമാരന്‍ മകള്‍ വിസ്മയ (19) ആണ് തൃശ്ശൂര്‍ ആസ്ടര്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്നലെ നിര്യാതയായത്.

Update: 2022-07-19 17:01 GMT

മാള: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വിദ്യാര്‍ത്ഥിനി മരിച്ചു. പുത്തന്‍ചിറ പറയന്‍കുന്ന് മേയ്ക്കാളില്‍ കുമാരന്‍ മകള്‍ വിസ്മയ (19) ആണ് തൃശ്ശൂര്‍ ആസ്ടര്‍ മിഷന്‍ ഹോസ്പിറ്റലില്‍ വെച്ച് ഇന്നലെ നിര്യാതയായത്. മാതാവ്: സിന്ധു. സഹോദരന്‍: വസന്ത് കുമാര്‍.

മാള കാര്‍മ്മല്‍ കോളജ് ബിഎസ്എഫ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.തലച്ചോറില്‍ രക്തംകട്ടപിടിച്ച് ജൂലൈ ആദ്യം മുതല്‍ ആശുപത്രിയിലായിരുന്നു. ഈമാസം ഒന്‍പതിന് സര്‍ജറി കഴിഞ്ഞിരുന്നു. മാള കാര്‍മ്മല്‍ കോളജിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും കര്‍മ്മസമിതി രൂപികരിച്ച് ചികത്സാ സഹായനിധി സ്വരുപിച്ച് വരുമ്പോഴാണ് മരണം. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.

Tags:    

Similar News