വീട്ടമ്മയുടെ സ്വര്‍ണ മാല പോട്ടിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് മറ്റൊരു മോഷണത്തിന് തയ്യാറെടുക്കുന്നതിനിടേയാണ് പ്രതി മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലാകുന്നത്.

Update: 2019-08-27 18:02 GMT

തിരുവനന്തപുരം: വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല പോട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍. പോംഗമൂട് സ്വദേശി സതി കുമാരിയുടെ മാല കവര്‍ന്ന കേസിലാണ് വെഞ്ഞാറമൂട് സ്വദേശി മുരളി(46)യെ പോലിസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് മറ്റൊരു മോഷണത്തിന് തയ്യാറെടുക്കുന്നതിനിടേയാണ് പ്രതി മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലാകുന്നത്.

                                                        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിങ്കളാഴ്ച്ച ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതി ചൊവ്വാഴ്ച്ച ഉച്ചക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിസരത്ത് വീണ്ടും മോഷണത്തിന് എത്തുകയായിരുന്നു. സിഐ അരുണിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസുകാരായ രഞ്ജിത്ത്, മനു എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.




Tags:    

Similar News