മോഷണം: രണ്ടുപേര്‍ എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയില്‍

എറണാകുളം കടവന്ത്ര പുഷ്പനഗര്‍,കരിത്തല കോളനിയില്‍ ദേവന്‍(32),പറവൂര്‍ പൂയപ്പിളളി, പുത്തൂര്‍ പറമ്പില്‍ സ്വാബിന്‍ കുമാര്‍(30) എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

Update: 2020-11-03 14:33 GMT

കൊച്ചി: പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയായ രണ്ടു പേര്‍ പോലിസ് പിടിയില്‍.എറണാകുളം കടവന്ത്ര പുഷ്പനഗര്‍,കരിത്തല കോളനിയില്‍ ദേവന്‍(32),പറവൂര്‍ പൂയപ്പിളളി, പുത്തൂര്‍ പറമ്പില്‍ സ്വാബിന്‍ കുമാര്‍(30) എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്. എറണാകുളം കടവന്ത്ര, സെന്‍ട്രല്‍, നോര്‍ത്ത് തുടങ്ങിയ പോലിസ് സ്റ്റേഷനുകളില്‍ പ്രതകള്‍ക്കെതിരെ കേസുകള്‍ ഉള്ളതായി പോലിസ് പറഞ്ഞു.നിരവധി കേസുകളില്‍ പ്രതിയായ ദേവന്‍ ആളുകളെ മര്‍ദ്ദിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയിരുന്നു.

പ്രത്യേകിച്ചും അവശരായ ആള്‍ക്കാരെയാണ് ഇയാള്‍ആക്രമിച്ച് കവര്‍ച്ച നടത്തുന്നത്. കഴിഞ്ഞമാസം മെട്രോ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്നയാളെ തലക്ക് ബിയര്‍ കുപ്പി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച് അയാളുടെ കൈവശം ഉണ്ടായിരുന്ന പണം കവര്‍ച്ച ചെയ്തിരുന്നു. ആലുവയില്‍ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് അയാളുടെ പണവും ഫോണും അപഹരിച്ച കേസിലാണ് സ്വാബിന്‍ കുമാര്‍ പിടിയിലായത്. ഇയാള്‍ക്ക് ആലുവ, പറവൂര്‍ എന്നീ സ്റ്റേഷനുകളില്‍ പതിനഞ്ചോളം കേസുകളുണ്ട്. കൂടാതെ ഗുണ്ടാനിയമമനുസരിച്ച് നേരത്തെ അറസ്റ്റ് ചെയ്തയാളാണ്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ എറണാകുളത്ത് വില്‍ക്കാന്‍ കൊണ്ടു വരുമ്പോഴാണ് പോലിസ് പിടിയിലായത്. എസ്‌ഐമാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, സതീഷ് കുമാര്‍ എ എസ് ഐ സന്തോഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ധീരജ് കുമാര്‍, അനീഷ്, ഇഗ്‌നേഷ്യസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News