സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കി
കൊവിഡ് രോഗവ്യാപനം അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടി.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉണ്ടാകില്ല. സംസ്ഥാന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. കൊവിഡ് രോഗവ്യാപനം അടക്കമുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടി.
എസ്എസ്എല്‍എസി അടക്കമുള്ള പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഈ മാസം അവസാനത്തോടെ എസ്എസ്എല്‍എസി പരീക്ഷകള്‍ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്.