നെടുമ്പാശേരി വിമാനത്താവള കാര്‍ഗോയില്‍ നിന്ന് താപനിയന്ത്രിത കണ്ടെയ്നറുകള്‍ അമേരക്കയിലേയ്ക്ക്
ചോയ്സ് ഗ്രൂപ്പിനുവേണ്ടി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) കാര്‍ഗോ വിഭാഗമാണ് യാത്രയിലുടനീളം മൈനസ് 20 ഡിഗ്രിയില്‍ ഊഷ്മാവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സൗകര്യമുള്ള കണ്ടെയ്നറുകളില്‍ കയറ്റുമതി കൈകാര്യം ചെയ്തത്.കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കയറ്റുമതി.
കൊച്ചി: അത്യാധുനിക താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്നര്‍ ഉപയോഗിച്ച് ഇതാദ്യമായി കേരളത്തില്‍ നിന്ന് അമേരിക്കയിലേയ്ക്ക് ചെമ്മീന്‍ കയറ്റുമതി ചെയ്തു. ചോയ്സ് ഗ്രൂപ്പിനുവേണ്ടി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) കാര്‍ഗോ വിഭാഗമാണ് യാത്രയിലുടനീളം മൈനസ് 20 ഡിഗ്രിയില്‍ ഊഷ്മാവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സൗകര്യമുള്ള കണ്ടെയ്നറുകളില്‍ കയറ്റുമതി കൈകാര്യം ചെയ്തത്.കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേയ്ക്കായിരുന്നു കയറ്റുമതി. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സാധാരണപോലെ ചെമ്മീന്‍ അയക്കുകയും പിന്നീട് പാചകം ചെയ്ത് അമേരിക്കയിലെ ഏജന്റിന് എത്തിക്കുന്നതിലും ഏറെ സമയനഷ്ടമുണ്ടാകും. ഇത് പരിഹരിക്കാനാണ് ഈ മാര്‍ഗം സ്വീകരിച്ചത്.
സാധാരണയായി മരുന്നുകളും മറ്റുമാണ് ഇത്തരം കണ്ടെയ്നറുകളില്‍ കയറ്റിഅയക്കുന്നത്. ഇതാദ്യമായാണ് കേരളത്തിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് ഭക്ഷ്യവസ്തു ഇത്തരം കണ്ടെയ്നറുകളില്‍ കയറ്റി അയക്കുന്നത്.നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിലേയ്ക്ക് ഒരുദിവസത്തോളം നീളുന്ന യാത്രാസമയം മുഴുവനും കണ്ടെയ്നറിനുള്ളിലെ തണുപ്പ് മൈനസ് 20 ഡിഗ്രിയില്‍ നിലനിര്‍ത്തണം. 900 കിലോഗ്രാം ഡ്രൈ ഐസ് ആണ് കൂളിങ് ഏജന്റായി ഉപയോഗിക്കുന്നത്. താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്നര്‍ ഡ്രൈ ഐസിന്റെ സഹായത്തോടെയാണ് നിശ്ചിത ഊഷ്മാവ് ദീര്‍ഘനേരം നിലനിര്‍ത്തുന്നത്.
ഡ്രൈ ഐസ് ഏറെ അപകടകരമായ വസ്തുവാണ്. സിയാല്‍ അഗ്‌നിശമന സേനാവിഭാഗത്തില്‍ നിന്നുള്ള പ്രത്യേക ഉപകരണങ്ങളും സുരക്ഷാ വസ്ത്രങ്ങളും ഇതിനായി ഉപയോഗിക്കപ്പെട്ടു. ആദ്യഘട്ടമായി ഒരു ടണ്‍ പാചകം ചെയ്ത ചെമ്മീനാണ് ഇപ്രകാരം കയറ്റി അയച്ചത്. ഇതില്‍ പ്രത്യേക പരിശീലനമുള്ള കോണ്കോര്‍ഡ് ഏജന്‍സിയുടെ സഹായത്തോടെ എമിറേറ്റസ് സ്‌കൈ കാര്‍ഗോയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തത്. 750 പെട്ടികളിലടച്ച ചെമ്മീനുമായുള്ള കണ്ടെയ്നറുമായി എമിറേറ്റസ് വിമാനം ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. ഇനിയും ഇത്തരം മൂന്ന് കണ്ടെയ്നറുകള്‍ കൂടി ഉണ്ടാകുമെന്ന് ചോയ്സ് ഗ്രൂപ്പ് അറിയിച്ചു.