മുഖ്യമന്ത്രിക്ക് ഭീഷണി: പോപുലര്‍ ഫ്രണ്ടിന് ബന്ധമില്ല

Update: 2020-03-05 12:28 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണി മുഴക്കിക്കൊണ്ട് കത്ത് ലഭിച്ച സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അറിയിച്ചു. കത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പേര് പരാമര്‍ശിച്ചതില്‍ ദുരൂഹതയുണ്ട്. അനാവശ്യ ചര്‍ച്ചകളിലേക്ക് സംഘടനയുടെ പേര് വലിച്ചിഴക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണിത്. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിതാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Tags:    

Similar News