സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പ്പന; അഞ്ചുകിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
കരുവമ്പ്രം പുല്ലൂര്‍ ഉള്ളാട്ടില്‍ അബൂബക്കര്‍ (38), ചെവിട്ടന്‍ കുഴിയില്‍ സല്‍മാന്‍ഫാരിസ് (സുട്ടാണി- 35), കണ്ണിയന്‍ മുഹമ്മദ് ജംഷീര്‍ (31) എന്നിവരാണ് പിടിയിലായത്. ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും കൊണ്ടോട്ടി പോലിസും ചേര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നാംമൈലില്‍നിന്നാണ് ഇവരെ പിടികൂടിയത്.
മലപ്പുറം: മഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് മേഖലയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പ്പനയ്‌ക്കെത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി മൂന്ന് മഞ്ചേരി സ്വദേശികള്‍ പിടിയിലായി. കരുവമ്പ്രം പുല്ലൂര്‍ ഉള്ളാട്ടില്‍ അബൂബക്കര്‍ (38), ചെവിട്ടന്‍ കുഴിയില്‍ സല്‍മാന്‍ഫാരിസ് (സുട്ടാണി- 35), കണ്ണിയന്‍ മുഹമ്മദ് ജംഷീര്‍ (31) എന്നിവരാണ് പിടിയിലായത്. ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും കൊണ്ടോട്ടി പോലിസും ചേര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നാംമൈലില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. മഞ്ചേരി പുല്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണിവര്‍.
പിടിയിലായ അബൂബക്കറിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തോളം കഞ്ചാവുകേസുകളും മോഷണക്കേസുകളുമുണ്ട്. മധുരയില്‍ കഞ്ചാവുമായി പിടിക്കപ്പെട്ട് ഒരുവര്‍ഷത്തോളം ജയിലിലായിരുന്നു. അഞ്ചുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ഹരിദാസന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി പി ഷംസ്, എന്നിവരുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ കെ എം ബിജു, എസ്‌ഐ വിനോദ് വലിയാട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, സി പി മുരളി, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ടി ശ്രീകുമാര്‍, പി സഞ്ജീവ്, കൃഷ്ണകുമാര്‍, മനോജ്കുമാര്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.കോലരോന