പൂര വിളംബരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോടെ അനുമതി
രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുമ്പോള്‍ ആനയുടെ സമീപം പൊതുജനങ്ങളെ നില്‍ക്കാന്‍ അനുവദിക്കില്ല
തൃശൂര്‍: പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോട് ജില്ലാ കലക്്ടര്‍ ടി വി അനുപമ അനുമതി നല്‍കി. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനാ റിപോര്‍ട്ട് അനുകൂലമായതിനെ തുടര്‍ന്നാണ് തീരുമാനം. ഇതനുസരിച്ച് രാമചന്ദ്രനെ എഴുന്നള്ളിപ്പിനെത്തിക്കുമ്പോള്‍ ആനയുടെ സമീപം പൊതുജനങ്ങളെ നില്‍ക്കാന്‍ അനുവദിക്കില്ല. 9.30 മുതല്‍ 10.30 വരെ ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാം. നാലു പാപ്പാന്‍മാരുടെ അകമ്പടി വേണം. 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് നിര്‍മിച്ച് നിയന്ത്രിക്കണമെന്നുമാണ് കലക്ടറുടെ ഉപാധി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആരോഗ്യവാനെന്നും മദപ്പാടില്ലെന്നും പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം രാവിലെ റിപോര്‍ട്ട് നല്‍കിയിരുന്നു. മൂന്നു ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ പരിശോധനയില്‍ ആനയ്ക്കു ശരീരത്തില്‍ മുറിവുകളുമില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്.