രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ഒരിക്കലും എന്‍ഡിഎ വിടില്ലെന്ന് പറയാന്‍ സാധിക്കില്ല. യുഡിഎഫും എല്‍ഡിഎഫും ബിഡിജെഎസിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷമാണുള്ളത്. തുഷാര്‍ പറഞ്ഞു.
കൊച്ചി: രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഒരിക്കലും എന്‍ഡിഎ വിടില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും തുഷാര്‍ പറഞ്ഞു.
യുഡിഎഫും എല്‍ഡിഎഫും ബിഡിജെഎസിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ സന്തോഷമാണുള്ളത്. ഒന്നും തള്ളിക്കളയുന്നില്ല. എന്നാല്‍, ഇപ്പോള്‍ എന്‍ഡിഎയില്‍ തന്നെ തുടരാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് അകലുന്നു എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബിഡിജെഎസ് അകലം പാലിക്കുകയാണ്. അത് മുന്നണിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയില്‍ ബിഡിജെഎസിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തുഷാര്‍ വെളളാപ്പളളി നേരത്തെ പറഞ്ഞിരുന്നു.