തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്കു മടങ്ങി

ഞായറാഴ്ച്ച രാവിലെ 9 മണിയോടെ നെടുമ്പാശേരി വിമാനതാവളത്തിലെത്തുന്ന തുഷാറിന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.

Update: 2019-09-15 03:43 GMT

ദുബയ്: യുഎഇയില്‍ ചെക്ക് കേസില്‍ കുടുങ്ങിയ വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി ദുബയില്‍ നിന്നു കേരളത്തിലേക്ക് തിരിച്ചു. അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്നാണ് തുഷാറിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയത്.

ഞായറാഴ്ച്ച രാവിലെ 9 മണിയോടെ നെടുമ്പാശേരി വിമാനതാവളത്തിലെത്തുന്ന തുഷാറിന് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് ആലുവയില്‍ നടക്കുന്ന എസ്എന്‍ഡിപി യോഗത്തില്‍ പങ്കെടുത്ത ശേഷം തുഷാര്‍ മാധ്യമങ്ങളെ കാണും. തുഷാറിനെതിരേ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ ചെക്ക് കേസ് കഴിഞ്ഞ ഞായറാഴ്ചയാണ് അജ്മാന്‍ കോടതി തള്ളിയത്. ാസില്‍ അബ്ദുല്ല ഹാജരാക്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് ആരോപിച്ചായിരുന്നു നടപടി. വ്യാജ രേഖകള്‍ ഉണ്ടാക്കി കള്ളക്കേസില്‍ കുടുക്കിയതിന് നാസില്‍ അബ്ദുല്ലയ്‌ക്കെതിരെ ക്രിമിനല്‍ കേസ് കൊടുക്കുമെന്ന് തുഷാര്‍ അറിയിച്ചിരുന്നു. 

Tags:    

Similar News