ടോമിൻ തച്ചങ്കരിയെ കേരള ഫിനാൻഷ്യൽ കോർപറേഷൻ എംഡിയായി നിയമിച്ചു

റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റാ​യ എ​ൻ ശ​ങ്ക​ർ റെ​ഡ്ഢി വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണു ത​ച്ച​ങ്ക​രി​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്.

Update: 2020-09-03 10:45 GMT

തിരുവനന്തപുരം: ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ ടോ​മി​ൻ ജെ ത​ച്ച​ങ്ക​രി​യെ കേ​ര​ള ഫി​നാ​ൻ​ഷ്യൽ കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി​രു​ന്നു.

റോ​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റാ​യ എ​ൻ ശ​ങ്ക​ർ റെ​ഡ്ഢി വി​ര​മി​ച്ച ഒ​ഴി​വി​ലാ​ണു ത​ച്ച​ങ്ക​രി​ക്ക് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്. അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ സം​സ്ഥാ​ന പോ​ലി​സ് മേ​ധാ​വി പ​ദ​വി​യി​ൽ​നി​ന്നു ലോ​ക്നാ​ഥ് ബെ​ഹ്റ വി​ര​മി​ക്കു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും സീ​നി​യ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കും ത​ച്ച​ങ്ക​രി. മൂ​ന്നു വ​ർ​ഷ​ത്തെ സേ​വ​ന​കാ​ലാ​വ​ധി​യാ​ണു ത​ച്ച​ങ്ക​രി​ക്ക് ഇ​നി​യു​ള്ള​ത്.

കോ​ഴി​ക്കോ​ട്, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പോ​ലി​സ് മേ​ധാ​വി ആ​യി​രു​ന്നു. ക​ണ്ണൂ​ർ റേ​ഞ്ച് ഐ​ജി, പോ​ലി​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് എ​ഡി​ജി​പി, ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ, ഫ​യ​ർ ഫോ​ഴ്സ് മേ​ധാ​വി​യാ​യും നി​ര​വ​ധി പൊ​തുമേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News