പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാറില്‍ ശ്രീ കൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കാട്ടില്‍ രാജന്റെ ഭാര്യ നിഷ(42) ട്രെയിന്‍ തട്ടി മരിച്ചു. ഇന്നു രാവിലെ 10.30ഓടെയായിരുന്നു അപകടം. മക്കള്‍: അമല്‍ രാജ് (വിദേശം), അശ്വതി. മരുമകന്‍: അഭിലാഷ് ഉള്ളിയേരി. അമ്മ: ചിരുത, അച്ഛന്‍: പരേതനായ അച്ചുതന്‍.
പയ്യോളി സിഐ എംആര്‍ ബിജു, എസ്‌ഐ സുമിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ കാലത്ത് പത്ത് മണിക്ക് തിക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള വീട്ട് വളപ്പില്‍. നാല് വര്‍ഷമായി പയ്യോളി ബസ്റ്റാന്റ് കെട്ടിടത്തിലെ ടെക്സ്റ്റയില്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബസ്റ്റാന്റ് കെട്ടിടത്തിലെ വ്യാപരികള്‍ ഹര്‍ത്താല്‍ ആചരിച്ചു.