കൊല്ലം: മയ്യനാട് റെയില്‍വേ സ്‌റ്റേഷന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. പരവൂരില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന മയ്യനാട് മുക്കം ഹലീമ മന്‍സിലില്‍ ഹലീമ ഹൈദര്‍ (22) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഏഴിനാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ പാളം മുറിച്ചു കടക്കവെ കൊല്ലം ഭാഗത്തേക്കു വന്ന ജനശതാബ്ദി ട്രെയിന്‍ ഹലീമയെ ഇടിക്കുകയായിരുന്നു. ഹൈദരലിയാണ് ഹലീമയുടെ പിതാവ്. മാതാവ് ഫസീല.