നാഗമ്പടത്തെ മേല്‍പ്പാലം പണി; ട്രെയിന്‍ ഗതാഗതം റദ്ദാക്കി

Update: 2019-05-24 10:51 GMT

കോട്ടയം: നാഗമ്പടത്തെ പഴയ മേല്‍പ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ കോട്ടയം വഴിയുള്ള റെയില്‍ ഗതാഗതം റദ്ദാക്കി. കോട്ടയം വഴി നാളെ ട്രെയിന്‍ ഉണ്ടാവില്ല. കോട്ടയം വഴിയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കും. ഇന്നു രാത്രി മുതല്‍ നാളെ രാത്രിവരെയാണു നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നത്.

ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍

12201 ലോകമാന്യതിലക് കൊച്ചുവേളി ഗരീബ്രഥ്

16630 മംഗളൂരു-തിരുവനന്തപുരം-മലബാര്‍

16348 മംഗളൂരു-കൊച്ചുവേളി

16349 കൊച്ചുവേളി-മംഗളൂരു

22653 തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്‌സ്പ്രസ്

16312 കൊച്ചുവേളി-ശ്രീനഗര്‍

12696 തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്

12698 തിരുവനന്തപുരം-ചെന്നൈ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ്

16629 തിരുവനന്തപുരം-മംഗളൂരു മലബാര്‍

12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി

26 ന് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

16307 ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 25നു എറണാകുളത്തു നിന്നു പുറപ്പെടും

16308 കണ്ണൂര്‍ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് 25നു എറണാകുളത്തു യാത്ര അവസാനിപ്പിക്കും

നിയന്ത്രണമുള്ള ട്രെയിനുകള്‍

16347 കൊച്ചുവേളി മംഗളൂരു എക്‌സ്പ്രസ്, 16343 തിരുവനന്തപുരം മധുര അമൃത ട്രെയിനുകള്‍ 25നു രാത്രി ചങ്ങനാശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ 1.30മണിക്കൂര്‍ പിടിച്ചിടും. 

Tags:    

Similar News