സൗദിയില്‍ ഞായറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസിനു തുടക്കം
ദമ്മാം - റിയാദ് റുട്ടിലാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. കര്‍ഫ്യൂ ഇളവിനു അനുസൃതമായാണ് സര്‍വീസ് നടത്തുക.
ദമ്മാം: കൊവിഡ് 19 ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവിന്റെ ഭാഗമായി മെയ് 31 ഞായറാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദി റയില്‍വേ അറിയിച്ചു. ദമ്മാം - റിയാദ് റുട്ടിലാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. കര്‍ഫ്യൂ ഇളവിനു അനുസൃതമായാണ് സര്‍വീസ് നടത്തുക. കര്‍ഫ്യൂ ഇളവ് സമയമായ രാവിലെ 6 മുതല്‍ രാത്രി എട്ട് വരെയാവും സര്‍വീസ് നടത്തുക.മാസ്‌ക ധരിക്കല്‍, അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ റയില്‍ വേ സ്റ്റേഷനുകളിലും തീവണ്ടികളിലും പുലര്‍ത്തിയിരിക്കണം.www.sro.org. sa എന്ന സൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്നും റയില്‍വേ അറിയിച്ചു.