ട്രയിന്‍ സര്‍വ്വീസ് ജൂണ്‍ ഒന്നു മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്നു; ബുക്കിങ് ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ ട്രയിന്‍ സര്‍വ്വീസ് ഭാഗികമായി പുനരാരംഭിക്കുന്നു. 200 ട്രയിനുകളാണ് ആദ്യ ഘട്ടത്തില്‍ ഓടിത്തുടങ്ങുക. സെക്കന്റ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളുള്ളവയാണ് എല്ലാ ട്രയിനുകളും.
എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവില്‍ കുടിയേറ്റത്തൊഴിലാളികളെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ശ്രമിക് ട്രയിനുകള്‍ക്കു പുറമേയാണ് പുതിയ സര്‍വ്വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ പതിനഞ്ചോളം നഗരങ്ങളിലേക്ക് രാജധാനി എക്‌സ്പ്രസ്സും ഓടുന്നുണ്ട്. പുതുതായി ഓടുന്ന 200 വണ്ടികളില്‍ യാത്രാ കൂലി തുലോം കുറവാണ്.
ഇന്നു മുതല്‍ ഓണ്‍ലൈന്‍ ആയി ബുക്കിങ് നടത്താവുന്നതാണ്. ജൂണ്‍ 30 വരെ ട്രയിന്‍സര്‍വ്വീസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്.
ട്രയിനുകളില്‍ യാത്രക്കാര്‍ നലവിലുള്ള എല്ലാ ആരോഗ്യനിര്‍ദേശങ്ങളും പാലിക്കണം.