തിരുവനന്തപുരം കോർപറേഷനിലെ മൂന്നു കൗൺസിലർമാർക്കു കൂടി കൊവിഡ്
കോർപറേഷനിലെ നാല് കൗൺസിലർമാർക്കു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മൂന്നു കൗൺസിലർമാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോർപറേഷനിൽ രോഗം സ്ഥിരീകരിച്ച കൗൺസിലർമാർ ഏഴായി. സമ്പർക്കം വഴിയായിരിക്കാം രോഗം പകർന്നതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച കൗൺസിലർമാരിൽ ആർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.
സംസ്ഥാനത്ത് സമ്പര്‍ക്കരോഗികള്‍ ഏറ്റവുമധികം പേരുള്ളത് തിരുവനന്തപുരം കോർപറേഷൻ പരിധിയിലാണ്. കോർപറേഷനിലെ നാല് കൗൺസിലർമാർക്കു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൗൺസിലർമാർക്കും ജീവനക്കാർക്കുമായി നടത്തിയ സ്രവ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ സന്ദർശനം നടത്തിയതിനെ തുടർന്ന് ഉള്ളൂർ സോണൽ ഓഫിസ് താൽക്കാലികമായി പൂട്ടിയിരുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ഏതാനും ആഴ്ചകളായി പൊതു പരിപാടികളിലൊന്നും പങ്കെടുക്കാറില്ലായിരുന്നാണ് കൗൺസിലർമാർ പറയുന്നത്.