സ്വര്‍ണക്കടത്ത്: സ്വപ്നയെയും സന്ദീപിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് ഇരുവരെയും ഇന്ന് ഹാജരാക്കുക.കേസില്‍ നേരത്തെ ഒരു ദിവസം എന്‍ ഐ എ കസ്റ്റഡിയില്‍ വെച്ച് തന്നെ ഇവരെ പ്രാഥമികമായി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷം കോടതി ഇരുവരെയും റിമാന്റു ചെയ്തിരുന്നു.തുടര്‍ന്നാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് ഇരുവരെയും ഇന്ന് ഹാജരാക്കുക.കേസില്‍ നേരത്തെ അറസ്റ്റിലായ ഇരുവരും എന്‍ ഐ എയുടെ കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് എന്‍ ഐ എ കോടതിയില്‍ വെച്ച് കസ്റ്റംസ് ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തിയതിനു ശേഷം ഒരു ദിവസം എന്‍ ഐ എ കസ്റ്റഡിയില്‍ വെച്ച് തന്നെ ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷം കോടതി ഇരുവരെയും റിമാന്റു ചെയ്തിരുന്നു.തുടര്‍ന്നാണ് ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
സ്വപ്നയക്കും സന്ദീപിനുമൊപ്പം ചോദ്യം ചെയ്യാന്‍ കേസിലെ മറ്റൊരു പ്രധാന പ്രതിയായ റെമീസിനെയും മൂന്നു ദിവസം കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇന്നലെ കോടതി ഇത് നിരസിച്ചിരുന്നു. കേസില്‍ നേരത്തെ അറസ്റ്റു ചെയ്ത റെമീസിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നതാണ്.കേസിലെ ആറു മുതല്‍ 16 വരെയുള്ള മറ്റു പ്രതികളെയും കസ്റ്റഡിയില്‍ വേണമെന്നുള്ള അപേക്ഷയും കസ്റ്റംസ് കോടതയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെ്ന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരുടെ കസ്റ്റഡി ആവശ്യപ്പെടുന്നത്.അതേ സമയം കേസില്‍ വിദേശത്തുള്ള പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവര്ക്കെത്തിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയിട്ടുള്ള അപേക്ഷയിലും കോടതി ഇന്ന് തീരുമാനമെടുത്തേക്കും.ഇരുവരെയും പ്രതിചേര്‍ത്തുള്ള റിപോര്‍ട് ഇന്നലെ കസ്റ്റംസ് കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു.നിലവില്‍ 17 ഉം 18 ഉം പ്രതികളായാണ് ഇരുവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.