സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കും: അഡ്വ.രാംകുമാര്‍

ജാമ്യാപേക്ഷയില്‍ പരസ്പര വിരുദ്ധമായ പല കാര്യങ്ങളും ഉണ്ട്. ഇത് കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. ഇത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഇപ്പോള്‍ പെടുത്താന്‍ കഴിയില്ല.രാജ്യരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന ഒന്നായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്

Update: 2020-07-10 05:18 GMT

കൊച്ചി:ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയെ ശക്തമായി എതിര്‍ക്കുമെന്ന് കസ്റ്റംസിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്ന അഡ്വ. രാംകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ജാമ്യാപേക്ഷയില്‍ പരസ്പര വിരുദ്ധമായ പല കാര്യങ്ങളും ഉണ്ട്. ഇത് കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. ഇത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ ഇപ്പോള്‍ പെടുത്താന്‍ കഴിയില്ല.രാജ്യരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും തന്നെ ബാധിക്കുന്ന ഒന്നായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെ കാണുന്നത്. ഇത് കോടതിയെ ധരിപ്പിക്കുമെന്നും രാംകുമാര്‍ പറഞ്ഞു. 

Tags:    

Similar News