ബംഗളുരു ലഹരിക്കേസ് പ്രതികള്‍ക്ക് തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം; കസ്റ്റംസ് കോടതിയുടെ അനുമതി തേടും
ബംഗളുരു ലഹരിക്കടത്ത്് കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ മുഹമ്മദ് അനൂപും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെ ടി റമീസും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിന് കസ്റ്റംസ് നടപടി തുടങ്ങി. ഇതിന്റെ മുന്നോടിയായി കസ്റ്റംസ് കോടതിയില്‍ അനുമതി തേടുമന്നാണ് വിവരം.റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപ് മുഹമ്മദിന്റെ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവത്രെ. ഇതേ തുടര്‍ന്നാണ് അനൂപും റെമീസും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് നടപടിയാരംഭിച്ചത്
കൊച്ചി: ബംഗളുരു ലഹരി കേസിലെ പ്രതികള്‍ക്ക് തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിന് ദേശീയ ഏജന്‍സികള്‍.ബംഗളുരു ലഹരിക്കടത്ത്് കേസുമായി ബന്ധപ്പെട്ട അറസ്റ്റിലായ മുഹമ്മദ് അനൂപും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കെ ടി റമീസും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിന് കസ്റ്റംസ് നടപടി തുടങ്ങി. ഇതിന്റെ മുന്നോടിയായി കസ്റ്റംസ് കോടതിയില്‍ അനുമതി തേടുമന്നാണ് വിവരം.റമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപ് മുഹമ്മദിന്റെ ഫോണില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഇതേ തുടര്‍ന്നാണ് അനൂപും റെമീസും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് നടപടിയാരംഭിച്ചതെന്നാണ് സൂചന.
ഓണാവധിക്കു ശേഷം കസ്റ്റംസിന്റെ അപേക്ഷ കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.സ്വര്‍ണക്കടത്തില്‍ അനൂപ് അടക്കമുള്ളവര്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ,പ്രതികള്‍ സ്വര്‍ണക്കടത്ത് ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിലായിരിക്കും കസ്റ്റംസ് അന്വേഷണം നടത്തുകയെന്നാണ് വിവരം.റമീസ് നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരും ഒളിവില്‍ കഴിയവെ ബംഗളുരുവില്‍ നിന്നാണ് എന്‍ ഐ എ അറസ്റ്റു ചെയ്തത്.ഇവര്‍ക്ക് ബംഗളുരുവില്‍ ഒളിവില്‍ കഴിയാന്‍ ബംഗളുരു ലഹരിക്കേസില്‍ ഇപ്പോള്‍ പിടിയിലായ പ്രതികള്‍ സഹായം ചെയ്തിട്ടുണ്ടോയെന്നതടക്കം കാര്യങ്ങള്‍ കസ്റ്റംസ് അന്വേഷിക്കുമെന്നാണ് വിവരം.