തിരുവനന്തപുരം സ്വര്‍ണക്കടത്ത്: സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

ആലപ്പുഴ സ്വദേശിയായ മൈക്കിള്‍ വര്‍ഗ്ഗീസാണ് ഹരജി നല്‍കിയിരിക്കുന്നത്. സംഭവം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറിനെയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്

Update: 2020-07-08 14:05 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് ഡിപ്ലോമാറ്റിക് ബാഗില്‍ നടത്തിയ സ്വര്‍ണ്ണക്കടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട് ഹൈക്കോടതിയില്‍ ഹരജി. ആലപ്പുഴ സ്വദേശിയായ മൈക്കിള്‍ വര്‍ഗ്ഗീസാണ് ഹരജി നല്‍കിയിരിക്കുന്നത്. സംഭവം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്.മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറിനെയും എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത്,സ്പ്രിംക്ലര്‍,ബെവ്കോ ആപ്പ്, ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി എന്നിവയില്‍ മുഖ്യമന്ത്രിയും എം ശിവശങ്കരന്‍ ഉം പങ്കാളിയായ ഇടപാടുകളെക്കുറിച്ച് സിബിഐ, എന്‍ഐഎ,ഡിആര്‍ ഐ, കസ്റ്റംസ് എന്നി ഏജന്‍സികള്‍ പോലിസിന്റെ സഹകരണത്തോടെ അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഈ ഇടപാടുകള്‍ ദേശിയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നാണ് ഹരജിയില്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തിലുള്ള അന്വേഷണം നടക്കുകയുള്ളൂവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Similar News